ഐപിഎല്ലിന്റെ പ്ലേഓഫില്‍ ആരൊക്കെയുണ്ടാവുമെന്നറിയാന്‍ ഇനി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടി വരും. മുംബൈ ഇന്ത്യന്‍സിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലെത്താന്‍ ജയം മതിയായിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് കനത്ത തോല്‍വിയേറ്റു വാങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അഞ്ചു വിക്കറ്റിന് ആര്‍സിബിയെ വാരിക്കളഞ്ഞത്. ഇതോടെ ഡല്‍ഹി-ആര്‍സിബി അവസാന റൗണ്ട് മല്‍സരം നോക്കൗട്ടിനു തുല്യമായി മാറി.